Monday, October 13

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന നെച്ചിക്കണ്ടന്‍ മജീദ് എന്നവരുടെ മകന്‍ മുഹമ്മദ് മുഫ്ലിഹ് എന്‍.കെ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചട്ടിപ്പറമ്പിൽ വെച്ച് ബൈക്ക് മറിഞ്ഞാണ് അപകടം.

തിമിർത്തു പെയ്ത മഴയിൽ ബൈക്ക് തെന്നി മറിയുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന ആൾക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുസ്ലിഹിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു.

error: Content is protected !!