ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തിരൂർ : ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാലടി കാടഞ്ചേരി വടക്കേ പുരയ്ക്കൽ നാരായണൻ്റെ മകൻ വി.പി. പ്രദീപ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.
പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

error: Content is protected !!