കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ കട നടത്തുന്ന കോട്ടക്കല്‍ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു.

ഷഹദിനെ വെള്ളിയാഴ്ച രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടത്താണിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ശേഷം ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വിവരം ചോര്‍ത്തി കൊടുത്തത് ഷഹദാണെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

error: Content is protected !!