
കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. ശരീരത്തിനുള്ളില്‍ കടത്താന്ഡ ശ്രമിച്ച ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1706 ഗ്രാം സ്വര്‍ണവുമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വാഴമ്പുറം സ്വദേശി മുജീബ് പുത്തന്‍ പീടികയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. സമീപകാലത്ത് കസ്റ്റംസ് പിടിച്ചതില്‍ വച്ച് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസാണിത്. പിടികൂടിയ സ്വര്‍ണത്തില്‍ നിന്നും 98 ലക്ഷം രൂപ വിലമതിക്കുന്ന 1586 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.