
എടപ്പാള്‍ : കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു. കുറ്റിപ്പുറം നഗരത്തിലെ അമാന ആശുപത്രിയിലെ നഴ്സും എറണാകുളം കോതമംഗലം സ്വദേശി മിഫ്ലാജിന്റെ മകളുമായ അമീന (20) എന്ന യുവതിയാണ് മരിച്ചത്. അമിതമായി മരുന്ന് കഴിച്ചാണ് യുവതി മരിച്ചത്. മൃതദേഹം അമാന ആശുപത്രിയിലെ പൊതുദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സ് കോതമംഗലം സ്വദേശി അമീന(20) അമിതയളവില്‍ മരുന്ന് കഴിച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സഹപ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ അവശനിലയില്‍ കാണുകയായിരുന്നു. ഉടനെ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കഴിഞ്ഞ രണ്ടര വര്‍ഷമായി മരിച്ച അമീന അമാന ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അതേ സമയം അമീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആശുപത്രി മാനേജര്‍ അബ്ദുറഹ്‌മാനെ സസ്പെന്റ് ചെയ്തു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വ്യാപക ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കുറ്റിപ്പുറം പൊലിസ് അന്വേഷണം ആരംഭിച്ചു.