
എടക്കര : കന്നുകാലികളുമായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ മറിഞ്ഞ് നാടുകാണി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ തേൻപാറക്ക് സമീപത്തെ വളവിലാണ് കണ്ടെയ്‌നർ മറിഞ്ഞത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കണ്ടെയ്നറിൽ ഉണ്ടായിരുന്ന 7 കാലികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. വഴിക്കടവ് പോലീസും നെല്ലിക്കുത്ത് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും ചേർന്നാണ് കണ്ടെയ്‌നർ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.