ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരം 2023 സംഘടിപ്പിച്ചു

തിരൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ടി.സി സുബൈര്‍ മാഷിനെയും സ്റ്റേറ്റ് പോളിടെക്‌നിക്ക് കോളേജ് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ റണ്ണറപ്പായ കെ. മുസൈനെയും ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നടുവിലങ്ങാടി മദ്രസ്സാ ഹാളില്‍ നടന്ന പരിപാടി തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

ഡൗണ്‍ ബ്രിഡ്ജ് പ്രസിഡന്റ് വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ. അബൂബക്കര്‍, ഡൗണ്‍ ബ്രിഡ്ജ് രക്ഷാധികാരി ഇസ്ഹാഖ് മുഹമ്മദാലി, സെക്രട്ടറി എ.പി ഷഫീഖ്, വനിത വിങ് സെക്രട്ടറി ഫിദ, യൂത്ത് വിങ് സെക്രട്ടറി സി. ഷാജഹാന്‍, എന്‍.ആര്‍.ഐ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഷംസി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി.പി നൗഫല്‍, സി. അജ്മല്‍, ടി.ഇ ഹാരിസ്, ജൈസല്‍, സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡൗണ്‍ ബ്രിഡ്ജ് വൈസ് പ്രസിഡന്റ് വി. താഹിര്‍ സ്വാഗതവും ട്രഷറര്‍ പി.വി ഉണ്ണി നന്ദിയും പറഞ്ഞു.

error: Content is protected !!