അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : എ.ആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ മഹാത്മാ ഗാന്ധിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

മണ്ഡലം ട്രെഷെര്‍ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , അബൂബക്കര്‍ കെ കെ,സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍ , എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷൈലജ പുനത്തില്‍, സജ്‌ന , ബേബി, നിയോജക മണ്ഡലം കെ എസ് യു വൈസ് പ്രസിഡന്റ് സവാദ് സലീം, ബേങ്ക് ഡെയറക്ടര്‍ സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംബന്ധിച്ചു. ചന്ദ്രന്‍ എ ആര്‍ നഗര്‍, ബഷീര്‍ പുള്ളിശ്ശേരി, ഇ വി അലവി,മദാരി അബു, ശ്രീധരന്‍ കൊളപ്പുറം,അയ്യപ്പന്‍ കൊളപ്പുറം,അലവി കരിയാടന്‍, കുഞ്ഞിമുഹമ്മദ് തെങ്ങിലാന്‍, അലവി കുട്ടി , അലി തെങ്ങിലാന്‍, മുഹമ്മദ് കൊളപ്പുറം, എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!