
തിരൂരങ്ങാടി : മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വി വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കക്കാട് ജിഎംയുപി സ്‌കൂള്‍ അലൂംനിമീറ്റിന്റെ ഭാഗമായി നടന്ന 1992-93 ബാച്ച് മീറ്റ് പഴയകാല ഓര്‍മകള്‍ അയവിറക്കി. ഓര്‍മക്കൂട് എന്ന പേരില്‍ സംഘടിപ്പിച്ച ബാച്ച് മീറ്റില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അലൂംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍മാസ്റ്റര്‍, എംപി അബുമാസ്റ്റര്‍, കെ.അബുമാസ്റ്റര്‍, കെ.രാമന്‍മാസ്റ്റര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍, മുഈനുല്‍ ഇസ്ലാം. സി.വി ശിഹാബ് സംസാരിച്ചു.