കരിമരുന്നിന്റെ ആകാശപുരത്തിന് തൃശ്ശൂരിൽ ഇന്ന് തിരികൊളുത്തും

നാടും നഗരവും ഇനി പൂര ലഹരിയിലേക്ക്. ആകാശത്ത് പൂരത്തിന്റെ വരവറിയിച്ചു കൊണ്ട് വര്‍ണവിസ്മയം തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൂര പ്രേമികള്‍. പൂരത്തിന്റെ മുന്നോടിയായുളള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും.
സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടു നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും.

error: Content is protected !!