പറപ്പൂര്‍ വേല ; ഇന്ന് ഗതാഗത നിയന്ത്രണം

വേങ്ങര : പറപ്പൂര്‍ താലപ്പൊലി മഹോത്സവം പ്രമാണിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വരെയും ബസ്സടക്കമുള്ള എല്ലാ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

വേങ്ങര ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരിങ്ങല്ലൂരില്‍ നിന്ന് ഒതുക്കുങ്ങല്‍ വഴി പോകേണ്ടതാണ്….

കോട്ടക്കല്‍ ഭാഗത്തു നിന്ന് വേങ്ങരയിലെക്ക് വരുന്ന എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വേങ്ങരയിലേക്ക് വരേണ്ടതാണ്.

error: Content is protected !!