ഭിന്നശേഷിയുടെ അതിരുകൾ മറികടന്ന് വിജയത്തിലേക്ക്; അക്ഷയ് യുടെ പ്രചോദനകരമായ ജീവിതം ഡോക്യുമെന്ററിയാവുന്നു

തിരൂരങ്ങാടി: ഭിന്നശേഷി എന്ന ശാരീരിക-വെല്ലുവിളിയെ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി അതിജീവിച്ച യുവാവ് അക്ഷയ്, തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ പ്രചോദനമായി മാറുകയാണ്. ഈ യുവാവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററീ ഉടൻ പുറത്തിറങ്ങുന്നു.

മീഡിയ ലൈവിന്റെ ബാനറിൽ, മുനീർ ബുഖാരി സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, സമൂഹത്തിലെ ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തിൽ ഒരു പുതിയ കാഴ്ചപ്പാട് വരുത്തുമെന്നാണ് പ്രതീക്ഷ.

ചെറുപ്പത്തിൽ സെറിബ്രൽ പാൾസി ബാധിച്ച് തളർന്നശേഷം, തന്റെ ആരോഗ്യപരമായ പരിധികളെ അതിജീവിച്ച് അക്ഷയ് ഇന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഭിന്നശേഷിയെ ജീവിതത്തിലെ ഒരു തടസ്സമായി കാണാതെ, വിജയം കൈവരിക്കാൻ ഉപകരിക്കുന്ന ശക്തിയാക്കി മാറ്റിയതാണ് അക്ഷയുടെ വിജയം.

“ഭിന്നശേഷി ഒരു കുറവല്ല, അതൊരു വ്യത്യസ്ത ശേഷിയാണ്,” എന്നത് അക്ഷയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണമാണ്. എല്ലാ ഭിന്നശേഷിയുള്ള വ്യക്തികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട് എന്ന സന്ദേശമാണ് ഡോക്യുമെന്ററി സമൂഹത്തോട് പങ്കുവയ്ക്കുന്നത്.

മാതാപിതാക്കളുടെയും അധ്യാപകരുടെയും, അത്തരം കുട്ടികളോട് സഹാനുഭൂതിയോടും കരുണയോടും കൂടിയ സമീപനം സ്വീകരിക്കുന്ന ഒരു സമൂഹത്തിന്റെയും പിന്തുണ ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാൻ നിർണായകമാണെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

error: Content is protected !!