ചെറുമുക്ക് അൽബിർറ് പ്രീ സ്കൂൾ, അഡ്മിഷൻ ആരംഭിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ ഇനി ചെറുമുക്കിലും ആരംഭിച്ചു. ചെറുമുക്ക് ടൗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഹ്സാസുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിലുള്ള റൂഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിലാണ് പ്രീ സ്കൂൾ ആരംഭിക്കുന്നത്.

ജൂണിൽ ആരംഭിക്കുന്ന ക്ലാസിനുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്മിഷൻ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

അത്യാധുനിക സൗകര്യത്തോട് കൂടിയുള്ള ക്ലാസ്മുറികൾ, മികച്ച അധ്യാപികമാരുടെ ശിക്ഷണത്തിലുള്ള സ്നേഹ പരിചരണം, പ്ലേറൂം, ഖുർആൻ, ഹദീസ്, പ്രാർത്ഥനകൾ എന്നിയിൽ പ്രത്യേക പരിശീലനം, അറബിക്, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, തുടങ്ങീ മലയാളമടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ.

error: Content is protected !!