
തിരൂരങ്ങാടി : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ച ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറിയുടെ ഉദ്ഘാടന കർമ്മവും അനുബന്ധ പരിപാടികളും 12 മാർച്ച് 2022 ന് ശനിയാഴ്ച തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രററി പരിസരച്ച് വെച്ച് നടത്തുന്നതാണ്. രാവിലെ 8.30. ന് ബഹു: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗാലറിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.ചടങ്ങിൽ കെ.പി.എ. മജീദ് (എം.എൽ.എ) അദ്ധ്യക്ഷത വഹിക്കും. അഡ്വ: പി.എം.എ സലാം, കെ പി മുഹമ്മദ് കുട്ടി, അജിത് കേളാടി,
നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിക്കും. ചരിത്ര സെമിനാർ ഡോ: എസ്. മാധവൻ (ചരിത്ര വിഭാഗം തലവൻ, കോഴിക്കോട് സർവ്വകലാശാല) ഉദ്ഘാടനം നിർവ്വഹിക്കും. ഡോ: ഇ.കെ.അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരിക്കും . ഡോ പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം നടത്തും. മലബാർ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കും .മാപ്പിള കലാകാരന്മാരെ അനുസ്മരിച്ച് ഗാനമേളയും ഉണ്ടായിരിക്കും.