
തിരൂരങ്ങാടി : ആലി മുസ്‌ലിയാർ 21 ലെ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിതനാണെന്ന് സോളിഡാരിറ്റി. ബ്രിട്ടീഷ് കോളോണിയലിസത്തിനും സവർണ്ണ ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളുടെ ഊർജ്ജ കേന്ദ്രവവുമാണ് ആലി മുസ്‌ലിയാരെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടിയിൽ സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപെട്ടു.
ചർച്ച സംഗമത്തിൽ കെ ടി ഹുസൈൻ, അമീൻ മാഹി, ഡോ. മോയിൻ മലയമ്മ, താഹിർ ജമാൽ എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി ജനറൽ സെക്രടറി അൻഫാൽ ജാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു.