തിരൂരങ്ങാടി : ഇന്ത്യന്‍ ഭരണഘടനാ ശില്പിയും അധഃസ്ഥിതന്റെ ഉയര്‍ച്ചക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മഹാനായ ഡോ: ബി ആര്‍ അംബേദ്കറെ അപമാനിച്ച ബിജെപി നേതാവ് കേന്ദ്രമന്ത്രി അമിത്ഷാ രാജി വെച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറത്ത് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ എസ് കെ ടി യു .ഏരിയ സെക്രട്ടറി എന്‍ കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മറ്റി അംഗം കെ പി സമീര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് ഇ വാസു, എന്‍പിചന്ദ്രന്‍, കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.