വള്ളിക്കുന്ന് : അംബേദ്ക്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കൂട്ടുമുച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കോയ, സെക്രട്ടറി മൊയ്തീന്‍ കോയ കൊടക്കാട്,ഫൈജാസ് വടക്കെപുറത്ത്, ഹനീഫ ആനങ്ങാടി, കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍, ഫൈനാസ്, എന്നിവര്‍ നേതൃത്വം നല്‍കി