വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽ പെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം വയനാട്ടിലേക്ക് വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽ പെട്ട് അധ്യാപകൻ മരിച്ച സംഭവത്തിൽ ഒരു കുട്ടിയും മരിച്ചു. ഇന്നലെ മരണപ്പെട്ട കെ.ടി.ഗുൽസാറിന്റെ അനുജൻ ജാസിറിന്റെ മകൾ ഫിൽസ (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്കാണ് വയനാട് കരിയോട് ചെന്നലോട് വെച്ച് കാർ അപകടത്തിൽ പെട്ടത്. 2 കാറുകളിൽ ആയിരുന്നു കുടുംബം വയനാട്ടിലേക്ക് വിനോദയാത്ര പോയത്. ഗുൽസാർ ഓടിച്ചിരുന്ന കാറിൽ ഗുൽസാറിന്റെ കുടുംബ ത്തിന് പുറമെ സഹോദരിയുടെയും 2 അനുജന്മാരുടെയും മക്കൾ ഉണ്ടായിരുന്നു. മറ്റൊരു കാറിൽ ഇവരുടെ ഉമ്മയും അനുജനും കുടുംബവും മറ്റൊരു അനുജന്റെ മക്കളുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്ക് പറ്റിയിരുന്നു. മരണപ്പെട്ട ഗുൽസാറിന്റെ മൃതദേഹം കൊളപ്പുറം സ്കൂളിലും തിരൂരങ്ങാടി യതീംഖാന യിലും പൊതു ദർശ നത്തിൻ വെച്ച ശേഷം തിരൂരങ്ങാടി വലിയ പള്ളിയിൽ ഖബറടക്കും.

error: Content is protected !!