കുണ്ടൂര്‍ പിഎംഎസ്ടി കോളേജില്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ചു കൊണ്ട് റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി/ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു.

അഡ്വക്കേറ്റ് സി പി മുസ്തഫ റാഗിങ് വിരുദ്ധ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ ഇബ്രായിന്‍ ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്നു. ടി എല്‍ എസ് സി സെക്രട്ടറി ഇമ്രാന്‍, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ഹൈരുന്നിസ, സരിത, സജിനി മോള്‍ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!