നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU

മലപ്പുറം:- സിമെൻ്റ്, കമ്പി തുടങ്ങിയവയുടെ വില വർദ്ധനവും ക്വാറികൾ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതും കാരണം നിർമ്മാണമേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പറാട്ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. NLU സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ നാസർ, അബ്ദുസലാം കാവുങ്ങൽ, മുത്തു തിരൂർ , അലി പെരിന്തല്ലൂർ, ബാപ്പു ആനക്കയം, മൊയ്തീൻ കോയ കൊടക്കാട് , കുഞ്ഞിമുഹമ്മദ് മൂഴിയൻ, സി.എൻ.മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.സിറാജ് സ്വാഗതവും ട്രഷറർ മുണ്ടക്കൽ ഹംസ നന്ദിയും പറഞ്ഞു.

error: Content is protected !!