ബാപ്പുജിയെ അനുസ്മരിച്ച് അങ്കണവാടി കുട്ടികൾ

മൂന്നിയൂർ : പടിക്കൽ പരപ്പിലാക്കൽ അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും ചേർന്ന് വിവിധ കലാ പരിപാടികളോടെയും ഗാന്ധിജിയെ കുറിച്ചുള്ള വിത്യസ്ഥ ചരിത്ര കഥകൾ പറഞ്ഞും , പരിസര ശുചീകരണം നടത്തിയും, മധുരം നൽകിയും ഗാന്ധിജയന്ധി ആഘോഷിച്ചു

വാർഡ് മെമ്പർ സെഫീർ.പി പി, അധ്യക്ഷം വഹിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ അഭിജിത , അങ്കണവാടി ടീച്ചർ ഷീബ , എ എൽ എം എസ് സി അംഗം സലാം പടിക്കൽ, ഇസ്മായിൽ, എന്നിവർ പ്രസംഗിച്ചു. ശുചീകരണത്തിന് രക്ഷിതാക്കളായ അനീസ്.പി സി, അഖില , റാസിഖ്,റഹ്മത്ത്, അനുഷ, സനിത,എന്നിവർ നേതൃത്വം നൽകി

error: Content is protected !!