
ഒടുവിൽ കൊടിഞ്ഞി മചിങ്ങതാഴം അംഗണവാടി ക്ക് കെട്ടിടമായി. സ്വന്തം സ്ഥലം ലഭ്യമാക്കി പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചെങ്കിലും വര്ഷങ്ങളെടുത്താണ് പണി പൂർത്തിയാക്കിയത്.
ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 144 നമ്പർ അംഗണവാടിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് സ്വന്തം സ്ഥലം കണ്ടെത്തിയത്.
പഞ്ചായത്ത് ഫണ്ടിനു പുറമെ 3 ലക്ഷത്തോളം രൂപ നാട്ടുകാരും സ്വരൂപിച്ച് 2018 ൽ സ്ഥലം വാങ്ങിയത്. അംഗണ വാടിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻ
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി കരാറെടുത്ത കരാറുകാരൻ യഥാ സമയം പണി പൂർത്തിയാക്കാത്തതിനാൽ 3 വര്ഷത്തോളമാണ് കുരുന്നുകൾ സ്വന്തം കെട്ടിടത്തിലേക്ക് കയറാൻ കാത്തിരുന്നത്.
പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് പഞ്ചായത്ത് വികസന സെമിനാറിൽ ബഹളം ഉണ്ടാകുകയും ചെയ്തിരുന്നു. ഭരണ കക്ഷിയായ കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നു. തുടർന്നാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
അങ്കണവാടി കെട്ടിടം മച്ചിങ്ങത്താഴം തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ കെപിഎ മജീദ് നിർവഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി കെ ഷമീന സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കുഞ്ഞു മൊയ്തീൻ എന്ന ബാപ്പുട്ടി, സുമിത്ര ചന്ദ്രൻ, ബ്ലോക്ക് മെമ്പർ അനിത പി പി, ഐ സിഡിഎസ് സൂപ്പർവൈസർമാരായ റംല, രജിത, പി അബ്ദുസ്സലാം, സൈതലവി ഉർപ്പായി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുരുന്നു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കാളി ടീച്ചർ നന്ദി പറഞ്ഞു.