ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം താഴെ ചിന ഹിദായത്തുല്‍ അനാം മദ്‌റസയില്‍ ലഹരിവിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു. സദര്‍ ഉസ്താദ് അബൂബക്കര്‍ സിദ്ധീഖ് സൈനി ഉദ്ഘാടനം നിര്‍വഹിച്ചു.

അനീസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എസ്‌കെഎസ്ബിവി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അന്‍ഫസ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇല്‍യാസ് ഫൈസി, അദ്‌നാന്‍ ഫൈസി, ഫായിസ് നുജൂമി, അഫ്‌സല്‍ നുജൂമി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!