ജോലി അവസരം

2023-24 അധ്യയന വർഷത്തിൽ പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലും മോഡൽ ലാബ് സ്‌കൂളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ കോർഡിനേറ്റർ, ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷൻ, ഫാക്കൽറ്റി ഇൻ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോർഡിനേറ്റർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്ത ബിരുദം, സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്, ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും.
ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷനിൽ രണ്ടും ഫാക്കൽറ്റി ഇൻ സൈക്കോളജിയിൽ ഒരു ഒഴിവുമാണുള്ളത്. ആർ.സി.ഐ നിഷ്‌കർഷിക്കുന്ന നിർദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 36000 രൂപ ഓണറേറിയം ലഭിക്കും.
ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിലേക്ക് പ്ലസ്ടുവും ഡി.ടി.പിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21175 രൂപ ഓണറേറിയം ലഭിക്കും.
ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.
ലൈബ്രേറിയൻ തസ്തികയിലേക്ക് പ്ലസ് ടു, ലൈബ്രറി സയൻസിൽ ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 14768 രൂപ ഓണറേറിയം ലഭിക്കും.
വാച്ച്മാൻ കം സ്വീപ്പർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.
പരപ്പനങ്ങാടി ലാബ് സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചർ, ആയ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഡിഗ്രി, ബി.എഡ്, ഡി.എഡ് (സ്‌പെഷ്യൽ എജ്യുക്കേഷൻ എം.ആർ) എന്നിവയാണ് യോഗ്യത. പ്രതിമാസം 28100 രൂപ ഓണറേറിയം ലഭിക്കും. ഓഫീസ് അറ്റൻഡന്റ്, ആയ എന്നീ തസ്തികകളിലേക്ക് ഒരു ഒഴിവാണുള്ളത്. എട്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.
അപേക്ഷകൾ മെയ് 25ന് വൈകീട്ട് മൂന്നിന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കണം. മെയ് 29ന് രാവിലെ പത്ത് മണി മുതൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക് ddemlpm.blogspot.com സന്ദർശിക്കാം. ഫോൺ: 0483 2734888.

error: Content is protected !!