![](https://tirurangaditoday.in/wp-content/uploads/2025/02/WhatsApp-Image-2025-02-13-at-5.25.20-PM-1024x460.jpeg)
തിരൂരങ്ങാടി : മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് മെക് സെവന്‍ അംബാസിസര്‍ ഡോക്ടര്‍ അറക്കല്‍ ബാവ അര്‍ഹനായി. ചെനക്കല്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അറക്കല്‍ ബാവക്ക് പുരസ്‌കാരം കൈമാറി.
ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, ട്രസ്റ്റ് ഭരണ സമിതി അംഗങ്ങളായ മുല്ലശ്ശേരി ശിവരാമന്‍ നായര്‍, ചെമ്പന്‍ ഹനീഫ, എം.പി. മുഹമ്മദ് കുട്ടി, മുജീബ് ചെനാത്ത്, മുനീര്‍ കാരാടന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.