മുഖത്തെ ചുളിവുകള്‍ പലര്‍ക്കും നിരുത്സാഹം നല്കുന്നുണ്ടാകാം. പ്രായം കൂടുതല്‍ തോന്നിക്കുന്ന തുടങ്ങിയ മനോ വിഷമങ്ങളും നല്കുന്നുണ്ടാകാം. അത്തരക്കാര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്പുകളാണ് ഇനി പറയുന്നത്. അലര്‍ജി സംബന്ധമായ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രമെ ഇവ ചെയ്യാവു. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
ഓട്സ്
ഒരു ടീസ്പൂണ്‍ ഓട്സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.
മുട്ട
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
വാഴപ്പഴം
പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
കറ്റാര്‍വാഴ ജെല്‍
ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
കോഫി
കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
പപ്പായ
നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.
ശ്രദ്ധിക്കുക: അലര്‍ജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.