Tuesday, August 26

മലപ്പുറത്ത് മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു

മലപ്പുറം: വേങ്ങൂരില്‍ മായം കലര്‍ന്ന 140 കിലോഗ്രാമോളം ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാന്‍ വേണ്ടിയാണ് ചായപ്പൊടിയില്‍ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് അയച്ചു. ആഷിഖിന്റേത് ചെറുകിട സംരംഭമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല.

error: Content is protected !!