ആംബുലൻസിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 പേർ പിടിയിൽ

46 കിലോ കഞ്ചാവ് പിടികൂടി

പെരിന്തൽണ്ണയിൽ നിന്നും ആംബുലൻസിൽ കടത്തുകയായിരുന്ന 46 കിലോ കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

3 പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി എ ആർ നഗർ പുകയൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനാരി മഠത്തിൽ മുഹമ്മദ് അലി എന്ന ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചത്.

ആംബുലൻസിൽ പരിശോധന കുറവായിരിക്കും എന്ന വിശ്വാസത്തിൽ നിരവധി തവണ ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നവരാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

https://tirurangaditoday.in/wp-content/uploads/2022/01/VID-20220128-WA0147.mp4
error: Content is protected !!