തിരൂരങ്ങാടി : ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കയി ത്രിദിന കൃത്രിമ ബുദ്ധി അവബോധ ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഹലോ എ.ഐ എന്ന സാങ്കേതിക വിദ്യാ കോഴ്സിൻ്റെ ഭാഗമായാണ് ക്യാമ്പ് നടന്നത്.
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അവസരങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാനും, വിവിധ പ്രവർത്തനങ്ങൾ സംയോജിപ്പിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് പഠന പ്രവർത്തനങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ. കൂടാതെ വെർച്ചൽ റിയാലിറ്റി സാങ്കല്പിക യാഥാർത്ഥ്യം സൃഷ്ടിക്കുന്ന മായികലോകം അനുഭവിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി.
എ. ഐ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ മുഹ് യദ്ദീൻ സന്ദേശം നൽകി. എഡാപ്റ്റ് കോ ഓഡിനേറ്റർ ഷിബിൽ, അധ്യാപകരായ ഷിജു, ഉസ്മാൻ കോയ പ്രസംഗിച്ചു. നിദ ടീച്ചർ സ്വാഗതവും പ്രജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.