Tuesday, August 12

വിജയമാഘോഷിക്കാന്‍ ബാപ്പുയില്ല ; ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു ( 73 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്യാടന്‍ മുഹമ്മദിന്റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂര്‍ മുക്കട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

ആര്യാടന്‍ മുഹമ്മദിന്റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്റെ വിയോഗം.

ഭാര്യ: സൈനബ, മക്കള്‍ രേഷ്മ, ജിഷ്മ, റിസ്വാന്‍. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, മരുമകള്‍ ആയിഷ ലുബിന.

error: Content is protected !!