സാഹിത്യോത്സവ് ; കോട്ടുമല പുസ്തകോത്സവത്തിന് പ്രൗഢമായ തുടക്കം

ഊരകം : എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി ഊരകം കോട്ടുമലയില്‍ പുസ്തകോത്സവം ആരംഭിച്ചു. അഞ്ചു ദിങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ ആയിരകണക്കിന് പുസ്തകങ്ങളാണ് ഉള്ളത്. ജൂലൈ 28 ഞായറാഴ്ച പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ സാംസകാരിക പരിപാടികള്‍ ക്വിസ് മത്സരങ്ങള്‍ ചര്‍ച്ചകള്‍ എന്നിവ നടക്കുന്നുണ്ട്.

ഐ പി ബി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍ക്ക് 50 % വരെ വിലക്കുറവ് ലഭിക്കുണ്ട്. രിസാല വാരിക , പ്രവാസി രിസാല , സുന്നി വോയിസ് എന്നിവയുടെ പ്രതേക കൌണ്ടര്‍ തന്നെ സംജ്ജീകരിച്ചിട്ടുണ്ട് . രിസാല അപ്‌ഡേറ്റ് ആക്ടിവേറ്റ് ചെയ്യുന്നതിന് പുസ്തകോത്സവത്തില്‍ പ്രത്യേക മീഡിയ വിങ് പ്രവത്തിക്കുന്നുണ്ട്
വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കോട്ടുമല പുസ്തകോത്സവം സംഘടിപ്പിക്കുമെന്നു സംഘാടക സമിതി അറിയിച്ചു

നാടിന്റെ ജനകീയ ഉത്സവമായ സാഹിത്യോത്സവില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ സന്ദര്‍ശക പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ ലൈബ്രറിയുടെ സാധ്യതയെ കൂടുതല്‍ ബോധ്യപെടുത്തുന്നതാണ് ഇവിടത്തെ അനുഭവം. കുട്ടികള്‍ സ്ത്രീകല്‍ പ്രായമായവര്‍ അങ്ങനെ വലിയ ഒരു സമൂഹത്തിന്റെ ആവേശമാണ് കാണുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

നാളെ നടകുന്ന സായാഹ്‌ന പുസ്തക ചര്‍ച്ചയില്‍ മികദാദ മ്ബുഴ, ഇമാഈല്‍ കോട്ടുമല, റഹീം അദാനി എന്നിവര്‍ സംസാരിക്കും. ജൂലൈ 27 നു കുട്ടികളുടെ പുസ്തകങ്ങളുടെ ചര്‍ച്ചയില്‍ കമാല്‍ കാരത്തോട് , ഡോ ഉമറുല്‍ ഫാറൂഖ് സകാഫി , ജലീല്‍ കല്ലേന്‍ങ്ങല്‍ പടി എന്നിവര്‍ സംബന്ധിക്കും. 28 നു വൈകുന്നേരം നടകുന്ന സമാപന സംഗമത്തില്‍ സാഹിത്യോത്സവ് പ്രതിഭകളുടെ വിവിധ സാംസകാരിക ആവിഷ്‌കാരങ്ങള്‍ അവതരിപ്പിക്കും

പുസ്തകോത്സവം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരനും ജില്ല പഞ്ചായത്ത് മെബറുമായ ടി പി എം ബഷീര്‍ മുഖ്യാഥിയായി സംസാരിച്ചു . സാംസകാരിക പ്രവര്‍ത്തകന്‍ കെ എം ഷാഫി, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സല്‍മാന്‍ ഊരകം, ജനകീയ സംഘാടക സമിതി കണ്‍വീനര്‍ സകീര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു

error: Content is protected !!