പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഇരുമ്പിന്‍ ചീടന്‍ കുന്നുമ്മല്‍ സക്കീര്‍ ബാബു (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അഞ്ചപ്പുരയിലാണ് സംഭവം. റോഡരികില്‍ കുഴഞ്ഞുവീണ സക്കീര്‍ ബാബുവിനെ ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താമരശ്ശേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറില്‍ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ : നസീറ ബീബി മക്കള്‍ : ഷഹറാ ബീനു, ഷബിന്‍ഷാദ്, ഷഹന ഫാത്തിമ മരുമകന്‍ : അബ്ദു