ബോധവത്കരണവും, ശുചിത്വ പ്രവര്‍ത്തനവും ശക്തമാക്കണം : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

Copy LinkWhatsAppFacebookTelegramMessengerShare

പറപ്പൂര്‍ : കാലവര്‍ഷം അടുത്ത് വന്ന സാഹചര്യത്തില്‍ പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതെ നോക്കാന്‍ ആരോഗ്യവകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശക്തമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകണമെന്ന് പറപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു പ്രവര്‍ത്തനം ഏകോപിക്കാന്‍ നടപടി സ്വീകരിച്ചു ഉടന്‍ ഇടപെടല്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗങ്ങളിലും, വാര്‍ത്തകളിലും മാത്രമായി ഒതുങ്ങാതെ, ശുചിത്വ പ്രവര്‍ത്തനം നടത്തുന്നതില്‍ വീഴ്ച വരാതെ കുറ്റമറ്റ രീതി ഉറപ്പ് ആക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍ അധ്യക്ഷനായ യോഗം ഡി സി സി ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ പി. അസൈനാര്‍,റഹീം കുഴിപ്പുറം, എം ഹാരിസ് മാനു, നെല്ലിയാളി ഹുസൈന്‍, പി കെ റഹീസ്,യു ഇസ്മായില്‍ ബാവ, പ്രമോദ് കൊളത്തുപറമ്പ്, രാജീവ് ഒതുക്കുങ്ങല്‍, സി എച്ച്.അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!