ബോധവൽക്കരണം ഫലം കണ്ടുതുടങ്ങി; വീട്ടിലെ പ്രസവം കുറഞ്ഞു

മലപ്പുറം : സംസ്ഥാനത്ത് ഒരു മാസത്തിനിടെ വീട്ടിലെ പ്രസവം പകുതിയോളം കുറഞ്ഞതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്. മാർച്ചിൽ സംസ്ഥാനത്ത് 46 പ്രസവങ്ങൾ വീട്ടിൽ നടന്നപ്പോൾ ഏപ്രിലിൽ അത് 26 ആയി. മലപ്പുറത്തു മാത്രം നാലിൽ ഒന്നായി കുറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിൽ ഏപ്രിൽ 5 ന് വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി മരിച്ചത് വലിയ ചർച്ചയായിരുന്നു. പിന്നാലെ വീട്ടുപ്രസവങ്ങൾക്കെതിരെ വിപുലമായ ക്യാംപെയ്ൻ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിരുന്നു.

കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്,കണ്ണൂർ ജില്ലകളിലും വീട്ടിലെ പ്രസവം ഏപ്രിലിൽ കുറഞ്ഞു. അതേസമയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വീട്ടുപ്രസവം കൂടിയിട്ടുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും ഈ 2 മാസങ്ങളിലും ഒറ്റ വീട്ടുപ്രസവവും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലത്തും കണ്ണൂരിലും കഴിഞ്ഞ മാസം വീട്ടുപ്രസവം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഒന്നുപോലുമില്ല. വയനാട്ടിൽ 2 മാസങ്ങളിലും 2 വീതം വീട്ടുപ്രസവമുണ്ട്.

error: Content is protected !!