താഴെ ചേളാരി – പരപ്പനങ്ങടി റോഡ് ജംഗ്‌ഷൻ അപകടാവ സ്ഥയിൽ – ഗതാഗത കുരുക്ക് രൂക്ഷം

തേഞ്ഞിപ്പലം : താഴെ ചേളാരി – പരപ്പനങ്ങടി റോഡ് ജംഗ്‌ഷൻ അപകടാവസ്ഥയിൽ – ഗതാഗത കുരുക്ക് രൂക്ഷം. ദേശീയപാത വികസനത്തിന്റെ ഭാഗമായ് താഴെ ചേളാരി മെയ് റോഡ് അടച്ചിരുന്നു. ഇതിനെ തുടർന്ന് പരപ്പനങ്ങാടി റോഡ് ജംഗ്ഷ നിൽ സർവ്വീസ് റോഡിൽ നിന്ന് തിരിയുന്ന ഭാഗം വി (v)- ആ കൃതിയിലായതിനാൽ വാഹന ങ്ങൾക്ക് ശരിയായ വിധത്തിൽ തിരിഞ്ഞ് പോകുന്നതിന് പ്രയാ സം നേരിടുന്നതായ് പരക്കെ ആക്ഷേപമുണ്ട്. ജംഗ്ഷനിൽ റോഡിന് മതിയായ വീതിയില്ലാത്തതിനാൽ തിരിയുന്ന വാഹനങ്ങൾക്ക് ഒന്നിലധികം തവണ പുറകോട്ടും മുന്നോട്ടും എടുത്ത തിന് ശേഷം മാത്രമെ മുന്നോട്ട് പോവാൻ കഴിയു . ഇതിനാൽ പുറകെ മറ്റ് വാഹനങ്ങളിലെ ത്തുന്നവർക്ക് ആളപായം വരെ സംഭവിക്കാൻ സാദ്ധ്യതയുള്ള തായ് കാണിച്ച് മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ടി അബ്ബാസ് മലപ്പുറം ജില്ലാകല ക്ടർക്ക് പരാതി നൽകിയിരി ക്കുകയാണ്. താഴെ ചേളാരി യിൽ ദേശീയപാത വികസന ത്തിന്റെ ഭാഗമായി നിർമ്മിച്ച അണ്ടർ പാസ്സിന്റെ എതിർ വശം പടിഞ്ഞാറ് ഭാഗത്ത് വി (v) ആകൃതിയിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം സർക്കാർ ഏറ്റെടുത്ത് താഴെ ചേളാരിയിലെ പരപ്പനങ്ങാടി റോഡ് ജംഗ്‌ഷൻ വീതി കൂട്ടി ആളപാ യം ഒഴിവാക്കുകയും ഗതാഗത ത്തിന് ആക്കം കൂട്ടണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

error: Content is protected !!