മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്.
ഇന്ത്യയുടെ വികസനത്തിന് അദ്വാനി നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി സേവനം ചെയ്തിട്ടുണ്ട്.