തിരൂരങ്ങാടി : മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ 6.300 കിലോ സ്വര്‍ണ്ണം ഡി ആര്‍ ഐ പിടികൂടി. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. സംഭവത്തിൽ ആറു പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. മുന്നിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വര്‍ണം അയച്ചത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് സ്വര്‍ണം പോസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ അന്വേഷിക്കുകയാണ്.