കെ എസ് ആർ ടി സി ബസിൽ ബൈക്കിടിച്ചു അപകടം; പരിക്കേറ്റയാളും മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

എടപ്പാൾ: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു. ഇതോടെ മരണം രണ്ടായി.

ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18), സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം (20) എന്നിവരാണ് മരിച്ചത്. അശ്വിൻ അപകടം ഉണ്ടായ ഉടനെയും അഭിരാം ഇന്ന് വൈകീട്ടുമാണ് മരിച്ചത്.
സംസ്ഥാന പാതയില്‍ മാന്തടത്ത് ഇന്നലെ രാത്രിയാണ് അപകടം.
ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന അഭിരാം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!