മലപ്പുറം: മലപ്പുറത്ത് പുലി മുന്നില്‍ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താര്‍ അസർന് (32) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. അസർ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസർന്റെ തുടയ്ക്ക് പരിക്കേറ്റു.
ബാർബർ ഷോപ്പ് ഉടമയാണ് അസർ. കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പുലിയെ ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് അസർ ഒരു വീട്ടിലേക്ക് ഓടിക്കയറി. നിലവില്‍ മണിമൂളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.