Friday, August 15

ബിജെപിയുടെ പ്രചരണത്തെ ഭയന്ന് സ്വന്തം കോടി താഴ്ത്തി കിട്ടിയവരെ എങ്ങനെ വിശ്വസിക്കാനാവും : ബിനോയ്‌ വിശ്വം

പുത്തനത്താണി : സ്വന്തം മുന്നണിയിലുള്ള മുസ്ലിം ലീഗിന്റെ കോടിയെ പറ്റി ബിജെപിയുടെ വർഗീയമായ പ്രചരണത്തെപോലും ചെറുക്കാനാകാതെ കേടികൾ പൂഴ്ത്തിയ കോൺഗ്രസ് പാർട്ടിയെ എങ്ങനെ വിശ്വസിക്കാനാകുമെന്ന് ബിനോയ്‌ വിശ്വം. പുത്തനത്താണിയിൽ സംഘടിപ്പിച്ച എൽഡിഎഫ് ആതവനാട് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് മണ്ഡലം ചെയർമാൻ ടി ജി രാജേഷ് അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അഡ്വ. പി ഹംസകുട്ടി, യു സൈനുദീൻ, അഡ്വ. ഹംസ, പിമ്പുറത്ത്ശ്രീനിവാസൻ, നാസർ കൊട്ടാരത്ത്, എന്നിവർ സംസാരിച്ചു.

error: Content is protected !!