“അക്ഷര ലോകത്തേക്ക് ആദ്യ ചുവട്” ; ഫത്ഹേ മുബാറക് പ്രൗഢമായി

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ പുതിയ അധ്യയന വർഷത്തെ വിദ്യാരംഭമായ ഫത്ഹേ മുബാറക് പ്രൗഢമായി നടന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി. സദർ മുഅല്ലിം മുസ്തഫ സുഹ്രി മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി ആദ്യാക്ഷരം കുറിച്ചു. സുലൈമാൻ സഖാഫി ആശംസ പ്രസംഗം നടത്തി. മൂസ മുസ്ലിയാർ സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു.

ഹസൻ മുസ്‌ലിയാർ, എൻ അബ്ദുൽ മജീദ്, സൈദു ഹാജി പി പി, ജംഷീർ എൻ , രായിൻകുട്ടി ( അക്ബർ ഇലെക്ട്രിക്കൽസ്) അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!