തെരഞ്ഞെടുപ്പ് പ്രചാരണം : പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും കൊട്ടിക്കലാശമില്ല

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രധാന കവലകളിലും റോഡുകളിലും കൊട്ടിക്കലാശം നടത്തില്ല. മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രസംഗങ്ങളും ഉണ്ടാകില്ല. ഗതാഗതകുരുക്കും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് അഭ്യര്‍ത്ഥന പ്രകാരം സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എന്നാല്‍ വാഹന പ്രചാരണം പതിവു പോലെ തന്നെ നടത്തും. പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ഹരീഷിന്റെ അധ്യക്ഷതയിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. രാഷ്ടീയപാര്‍ട്ടി പ്രതിനിധികളായ എം.പി സുരേഷ് ബാബു, എച്ച് ഹനീഫ, ഗിരീഷ് തോട്ടത്തില്‍, ഉണ്ണിമൊയ്തു, പി.പി പുഷ്പാകരന്‍, സലാം തങ്ങള്‍, എം സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് ഹനീഫ, കെ.സി നാസര്‍, എം കേശവന്‍ തുടങ്ങി 20 ഓളം പേര്‍ പങ്കെടുത്തു.

error: Content is protected !!