തിരൂരങ്ങാടി : പരപ്പനങ്ങാടി – മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസ്സിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ചെമ്മാട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റില്‍ ബസ് ചാര്‍ജ്ജ് മാത്രം രേഖപ്പെടുത്തുകയും ബസ്സിന്റെ പേരോ, നമ്പറോ,യാത്ര ചെയ്ത തീയതിയും രേഖപ്പെടുത്താതിരിക്കുകയും ചെയ്തതിനാണ് മലപ്പുറം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷ്ന്‍ കമ്മിറ്റി അംഗം ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് മലപ്പുറം ആര്‍ടിഒ നടപടിയെടുത്തത്.
മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് കെഎല്‍ 10 എപി 4811 പരപ്പനങ്ങാടി – മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസില്‍ കയറിയപ്പോള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ യാത്രക്കാരന്‍ കണ്ടക്ടറോട് ടിക്കറ്റ് ചോദിച്ചു വാങ്ങി. അതു പ്രകാരം കണ്ടക്ടര്‍ കുറിച്ചു തന്ന ടിക്കറ്റില്‍ ചാര്‍ജ്ജ് 33 രൂപമാത്രമാണ് ശരിയായിട്ടുണ്ടായിരുന്നത്. ബസ്സിന്റെ പേരോ, നമ്പറോ,യാത്ര ചെയ്ത തീയതിയും ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. ടിക്കറ്റില്‍ സംശയം തോന്നിയ ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍ മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പരാതി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ അന്വേഷണം നടത്തുകയും, പരാതി സത്യമാണെന്ന് ബോധ്യപപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബസിന് പിഴ ഈടാക്കുകയും വാഹന ഉടമയേയും, ബസ്സിലെ ജീവനക്കാരെയും നേരില്‍ കണ്ട് സംസാരിക്കുകയും മേലില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിതതായി മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സെക്രട്ടറി ഷെഫീഖ്. ബി അറിയിച്ചു.