സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: അയ്മനം കരീമഠത്തില്‍ സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പില്‍ രതീഷ്-രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരിയായ അനശ്വരയാണ് വെള്ളത്തിലേക്ക് തെറിച്ചുവീണത്. അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ‘ ബോട്ട് വള്ളത്തില്‍ ഇടിച്ചാണ് അപകടം നടന്നത്. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

error: Content is protected !!