
മലപ്പുറം : എടപ്പാള്‍ അയിലക്കാട് ഐനിച്ചിറയില്‍ നീന്താന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്‌നി രക്ഷാ സേനയും പോലീസ്, ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും നടത്തിയ ഏറെ നേരത്തെ തിരച്ചില്‍ ഒടുവിലാണ് മൃതദേഹം ലഭിച്ചത്.