മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തൃശൂര്‍ : തൃശൂര്‍ വരവൂരില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിയെ തുരത്താന്‍ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. വരവൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീന്‍പിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍ വൈദ്യുതി കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!