മഞ്ചേരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ലോറിയുടെയും ബസ്സിന്റെയും ഇടയില്‍ കുടുങ്ങി ബസ് ജീവനക്കാരന് ദാരുണാന്ത്യം

മഞ്ചേരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ലോറിയുടെയും ബസ്സിന്റെയും ഇടയില്‍ കുടുങ്ങി സ്വകാര്യ ബസ് ജീവനക്കാരന് ദാരുണാന്ത്യം. മഞ്ചേരി തിരൂര്‍ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടര്‍ മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ  ജംഷിര്‍ (39) ആണ് മരണപ്പെട്ടത്. മഞ്ചേരി അരീക്കോട് റൂട്ടില്‍ ചെട്ടിയങ്ങാടിയില്‍ വെച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. 

ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിൽ പെട്ട് ജംഷീർ മരിക്കുകയായിരുന്നു. ലോറി ഡ്രൈവർ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുൽ അസീസിനെ(33) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍. ഭാര്യ: സൽമത്ത്. മക്കൾ:യാസിൻ, റിസ്വാൻ. മാതാവ്: സുബൈദ. സഹോദരങ്ങൾ: ജലീൽ, ജസീൽ. 

error: Content is protected !!