കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽ
ലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി.
കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്.
തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ – ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.