കാലിക്കറ്റിലെ വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

തേഞ്ഞിപ്പലം- കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600. ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് [email protected], മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ക്ക് [email protected] എന്നീ മെയിലുകളില്‍ ബന്ധപ്പെടാം. മറ്റുവിവരങ്ങള്‍ക്ക് [email protected][email protected] 

error: Content is protected !!