
വൈവ
ആറാം സെമസ്റ്റർ ബി.കോം., ബി.ബി.എ.,ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണൽ,ബി.കോം. വൊക്കേഷണൽ, ബി.കോം. ഹോണേഴ്‌സ് കോഴ്‌സുകളുടെ ഏപ്രിൽ 2025 പ്രോജക്ട് ഇവാലുവേഷനും വൈവയും മാർച്ച് 17 മുതൽ അതത് കോളേജുകളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ കോളേജുകളിൽ നിന്ന് ലഭ്യമാകും.
പി.ആർ. 278/2025
പരീക്ഷ
രണ്ടാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ( ഇന്റേണൽ ) പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 279/2025
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ (2019 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS-SDE ) എം.എ. ഹിസ്റ്ററി (2020, 2021 പ്രവേശനം) നവംബർ 2023, (2022 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
പി.ആർ. 280/2025